
ദോഹ: സൗദി അറേബ്യയിലെ റിയാദ്, ദമ്മാം, അബഹ, തായിഫ്എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഖത്തർ എയർവേയ്‌സ് പുതിയ അറിയിപ്പുകൾ പുറത്തുവിട്ടു.
ഔദ്യോഗിക വെബ്‌സൈറ്റിലെ 'ട്രാവൽ അലേർട്ട്സ്' (Travel Alerts) വിഭാഗം വഴിയാണ് എയർലൈൻ ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ 13 മുതൽ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (RUH) പ്രതിദിന സർവീസുകൾ പുനരാരംഭിക്കും.നവംബർ 14 മുതൽ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (DMM) പ്രതിദിന വിമാന സർവീസുകൾ ആരംഭിക്കും.അബഹ (AHB), തായിഫ് (TIF) എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള താൽക്കാലിക വിലക്ക് തുടരും.
യാത്രാ ബുക്കിംഗുകളെയും വിമാനങ്ങളുടെ സമയക്രമത്തെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി യാത്രക്കാർ qatarairways.com എന്ന വെബ്‌സൈറ്റോ ഖത്തർ എയർവേയ്‌സ് മൊബൈൽ ആപ്പോ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.










